സ്വയം തൊഴില്‍ ബോധവത്ക്കരണ ശില്‍പ്പശാല
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റേ ആഭിമുഖ്യത്തില്‍ കോട്ടയം താലൂക്കിലെ ഉദേ്യാഗാര്‍ത്ഥികള്‍ക്കായി സ്വയംതൊഴില്‍ ബോധവത്ക്കരണ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 രാവിലെ 10ന് കളക്‌ട്രേറ്റ് കോമ്പൗണ്ടിലുളള ദേശീയ സമ്പാദ്യ പദ്ധതി ഹാളില്‍ നടക്കുന്ന ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യും. എംപ്ലോയ്‌മെന്റിലെ വിവിധ സ്വയംതൊഴില്‍ പദ്ധതികളെ സംബന്ധിച്ചും വിജയകരമായ രീതിയില്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം നടത്തുന്നതിനെക്കുറിച്ചും ഈ രംഗത്തെ പ്രമുഖര്‍ ക്ലാസുകള്‍ എടുക്കും. പങ്കെടുക്കുവാന്‍ താത്പ്പര്യമുളള ഉദേ്യഗാര്‍ത്ഥികള്‍ അന്നേദിവസം രാവിലെ ദേശീയ സമ്പാദ്യ പദ്ധതി ഹാളില്‍ എത്തിച്ചേരണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481 2560413
(കെ.ഐ.ഒ.പി.ആര്‍-359/18)
- Log in to post comments