Skip to main content

സമഗ്ര പച്ചക്കറി വികസന പദ്ധതി 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജില്ലയില്‍ പച്ചക്കറി വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതില്‍ ഏറെ ശ്രദ്ധേയമാണ് പരമ്പരാഗത ഇനം പച്ചക്കറികളുടെ വിത്ത് ഉത്പാദനം. ജില്ലയില്‍ 20ല്‍പരം കര്‍ഷകര്‍ പരമ്പരാഗത ക്യഷിയില്‍ ഏര്‍പ്പെടുന്നുണ്ട്. ഇലചേമ്പ്, ചതുരപ്പയര്‍, ആന കൊമ്പന്‍ വെണ്ട, വട്ടിവഴുതന, വാളരിപ്പയര്‍, നാടന്‍മുളക് ഇങ്ങനെ വിവിധ ഇനം നാടന്‍ ഇനങ്ങളുടെ വിത്തുകളും തൈകളും ക്യഷി ഭവന്‍ തലത്തില്‍ സംഭരിച്ചിട്ടുണ്ട്.  അത് കര്‍ഷകരില്‍ കൂടിയും, ജില്ലയില്‍ നിലവിലുളള ആഗ്രോ സര്‍വ്വീസ് സെന്‍ററുകളില്‍ കൂടിയും, ബ്ലോക്കുതല നേഴ്സറികളില്‍ കൂടിയും  വിത്തായും തൈയായും ലഭ്യമാക്കും. ശേഖരിച്ച വിത്തുകളുടേയും തൈകളുടേയും  വില്‍പന ജില്ലാ തലത്തില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ 24ന് രാവിലെ 10.30 ന് കളക്ടറേറ്റി ല്‍ നിര്‍വഹിക്കും. ജില്ലയില്‍ പോളിഹൗസുകളില്‍ കൂടിയും, അല്ലാതെയും ജൈവരീതിയില്‍ ഉത്പാദിപ്പിച്ച പച്ചക്കറികളുടെ വില്‍പനയും ഉണ്ടാകും. 
                                          (പിഎന്‍പി 417/18)

date