Skip to main content

ഇന്നലെ (19/5/20) കൊച്ചി വിമാനത്താവളത്തിലെത്തിയ ദമാം- കൊച്ചി വിമാനത്തിൽ (IX 1908) 142 യാത്രക്കാർ

ഇന്നലെ (19/5/20) കൊച്ചി വിമാനത്താവളത്തിലെത്തിയ ദമാം- കൊച്ചി വിമാനത്തിൽ (IX 1908) 142 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ 55 പേർ പുരുഷൻമാരും 87 പേർ സ്ത്രീകളുമാണ്. പത്ത് വയസ്സിൽ താഴെയുള്ള 16 കുട്ടികളും 43 ഗർഭിണികളും 2 മുതിർന്ന പൗരന്മാരും ഇതിൽ ഉൾപ്പെടുന്നു.

 

ഇതിൽ 48 പേരെ വിവിധ കോവിഡ് കെയർ സെൻ്ററുകളിലും 93 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയായ ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സക്കായി അയച്ചു.

 

ജില്ല തിരിച്ചുള്ള കണക്ക്

ആലപ്പുഴ-18

എറണാകുളം-20

ഇടുക്കി - 5

കണ്ണൂർ - 2

കാസർഗോഡ് -2

കൊല്ലം - 6

കോട്ടയം - 22

കോഴിക്കോട്- 2

മലപ്പുറം - 16

പാലക്കാട് - 17

പത്തനംത്തിട്ട -11

തിരുവനന്തപുരം - 3

തൃശ്ശൂർ - 18

 

എറണാകുളം ജില്ലയിൽ നിന്നുള്ള 20 പേരിൽ 9 പേർ പുരുഷൻമാരും 11 പേർ സ്ത്രീകളുമാണ്. പത്ത് വയസ്സിൽ താഴെയുള്ള 3 കുട്ടികളും 4 ഗർഭിണികളും 1 മുതിർന്ന പൗരനും  ഇതിൽ ഉൾപ്പെടുന്നു.

 

ഇതിൽ 8 പേരെ വിവിധ കോവിഡ് കെയർ സെൻ്ററുകളിലും 12 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

date