Skip to main content

ഇവ കോവിഡ് മാത്രമല്ല, ഏതു പകർച്ചവ്യാധിയെയും രോഗത്തെയും പ്രതിരോധിക്കാനും പൊതു ആരോഗ്യത്തിനുമുള്ള മുന്നുപാധികൾ

ആറും തോടും കുളവുമെല്ലാം വൃത്തിയാക്കി. വറ്റിപ്പോയവ പുനർജ്ജനിപ്പിച്ചു. ഇപ്പോൾ വഴിയിൽ മാലിന്യമില്ല. മാലിന്യങ്ങൾ സംസ്ക്കരിച്ചു കൃഷിക്കു വളമാക്കുന്നു. മഴക്കാലപൂർവ്വശുചീകരണം ഫലപ്രദമാക്കി. അതൊക്കെക്കൊണ്ടുതന്നെ നാലുവർഷമായി കേരളത്തിൽ മഴക്കാലപകർച്ചവ്യാധികൾ മുമ്പത്തെപ്പോലെ പടരുന്നില്ല.

ഹരിതകേരളമിഷൻ 390 കി.മീ. പുഴയും 36,323 കി.മീ. തോടും നീർച്ചാലുകളും പുനരുജ്ജീവിപ്പിച്ചു.

2,38,000 ഹെക്റ്ററിൽ നെൽക്കൃഷിയും 82,167 ഹെക്റ്ററിൽ പച്ചക്കറിക്കൃഷിയും പുതുതായി സാദ്ധ്യമാക്കി.

പുനർജ്ജനിച്ചത് വരട്ടാർ, കോലറയാർ, കുട്ടമ്പേരൂറാർ, കാനാപ്പുഴയാർ, പള്ളിക്കലാർ, പൂനൂറാർ, അടിയഞ്ചാലിൽ പുത്തൻതോട്, പാണ്ടിവയൽ തോട്, പാണ്ടിവയൽ തോട് ...

മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനർസംയോജനത്തിൽ നെൽക്കൃഷി പുനരാരംഭിച്ചത് ആയിരത്തിലേറെ ഏക്കറിൽ! ഇവിടെ 2000 കി.മീ. നീർച്ചാലുകൂടി പുനരുജ്ജീവിപ്പിച്ച് 2100 ഏക്കറിൽക്കൂടി കൃഷി ഇറക്കാൻ പദ്ധതി.

മേലുകാവ് ഇലവിഴാപ്പൂഞ്ചിറ നാലുകോടി രൂപ മുടക്കി നവീകരിച്ചതിൽ 230 ലീറ്റർ ജലസംഭരണം.

നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന് ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതി * 162295 പേരുടെ പങ്കാളിത്തത്തോടെ 1006 നീർച്ചാലുകളിലായി 2034.49 കി.മീ. ദൂരം ശുചീകരണം നടത്തി.

‘സുജലം സുഫലം’ പദ്ധതിയിലൂടെ നെൽക്കൃഷിയിൽ മുന്നേറ്റം: 24000 ഹെക്ടർ തരിശുനിലങ്ങളിൽ നെൽക്കൃഷി ചെയ്തു * 26 ഗ്രാമങ്ങൾ തരിശുരഹിതമാക്കി * ലക്ഷ്യം 152 തരിശുരഹിത ഗ്രാമങ്ങൾ * 240 ക്ലസ്റ്ററുകളിൽ ജൈവപച്ചക്കറിക്കൃഷി നടപ്പിലാക്കി * നല്ല മുറ കൃഷി സമ്പ്രദായത്തിന് പ്രോത്സാഹനം.

200 ഹരിതസമൃദ്ധി വാർഡുകൾ * 546 പുതിയ പച്ചത്തുരുത്തുകൾ * 14 ഐ.റ്റി.ഐ.കളിൽ ഹരിതക്യാമ്പസ്

22,252 കിണറുകൾ നിർമ്മിച്ചു * 13,942 കിണർ നവീകരിച്ചു * 53,745 കിണർ റീചാർജ്ജ് ചെയ്തു

13,738 കുളം നിർമ്മിച്ചു * 15,381 കുളം നവീകരിച്ചു * ഈ കുളങ്ങളിലൂടെ സൃഷ്ടിച്ചത് 80,66,058 ഘനമീറ്റർ ജലസംഭരണശേഷി

1000തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നീർത്തടപ്ലാൻ തയ്യാറാക്കി * 105 ബ്ലോക്കുതല നീർത്തടപ്ലാനുകൾ തയ്യാറാക്കി * 1,47,239 ഏക്കർ വൃഷ്ടിപ്രദേശപരിപാലനം നിർവഹിച്ചു.

1033 തദ്ദേശഭരണസ്ഥാപനങ്ങളിൽ ഹരിതകർമ്മസേന; അംഗങ്ങൾ 32,003; ഇവർ സേവനം നല്കുന്ന വീടുകൾ 47,91,226; സ്ഥാപനങ്ങൾ 4,64,842

അജൈവമാലിന്യശേഖരണത്തിനുള്ള മെറ്റീരിയൽ കളക്‌ഷൻ സെന്ററുകൾ (MCF) 798 * മിനി എം.സി.എഫുകൾ 1,482 * റിസോഴ്സ് റിക്കവറി സെന്ററുകൾ 220 * തദ്ദേശഭരണസ്ഥാപനങ്ങളിൽ യാഥാർത്ഥ്യമാകുന്നത് 15,358 മാലിന്യസംസ്ക്കരണപദ്ധതികൾ * 17 നഗരസഭകളിലായി 170 വാർഡുകളിൽ സീറോവേസ്റ്റ് ഓൺ ഗ്രൗണ്ട് പദ്ധതി തുടങ്ങി * 1,320 വ്യവസായസ്ഥാപനതല ബയോഗ്യാസ് പ്ലാന്റുകളും 97 കമ്മ്യൂണിറ്റിതല ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിച്ചു.

സംസ്ഥാനത്തെ ജൈവമാലിന്യത്തിൽ 45%-ഉം ഉറവിടത്തിൽ സംസ്ക്കരിക്കുന്നു * ശേഖരിച്ച 630.18 ടൺ പ്ലാസ്റ്റിക് റോഡ് ടാർ ചെയ്യാൻ ഉപയോഗിച്ചു.

വിനോദസഞ്ചാരകേന്ദ്രങ്ങൾ മാലിന്യമുക്തമാക്കാൻ ‘ഹരിതടൂറിസം പദ്ധതി’ക്കു തുടക്കമായി. വാഗമൺ മാലിന്യമുക്തമാക്കുന്ന 'വഴികാട്ടാൻ വാഗമൺ' പദ്ധതി നടപ്പാക്കിവരുന്നു.

ഓഫീസുകളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ഗ്രീൻ പ്രോട്ടോക്കോൾ; നടപ്പാക്കിയ ഓഫീസുകൾ 10,010; ഘടകസ്ഥാപനങ്ങൾ 9939, ഇതരസ്ഥാപനങ്ങൾ 1,21,889.

പകർച്ചവ്യാധിപ്രതിരോധത്തിനു 4,90,830 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 15,600 വാർഡുകളിൽ ജാഗ്രതോത്സവം സംഘടിപ്പിച്ചു.

ഇതെല്ലാം

ഹരിതകേരളമിഷൻ വരുത്തിയ മാറ്റം

 

കൂടാതെ കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ഭക്ഷ്യവകുപ്പുകളുടെയൊക്കെ ശ്രമഫലമായി

പച്ചക്കറിയുത്പാദനം മൂന്നരലക്ഷം ടൺ വർദ്ധിപ്പിച്ചു * നെല്ലുത്പാദനം 6.28 ലക്ഷം മെട്രിക് ടണിൽനിന്നു 15 ലക്ഷം മെട്രിക് ടണ്ണായി * 22,500 ഏക്കറിൽ കൃഷി വ്യാപിപ്പിച്ചു * പാലിന്റെ 94% സംസ്ഥാനം ഉത്പാദിപ്പിക്കുന്നു * പ്രതിദിനപാൽസംഭരണത്തിൽ റെക്കോഡ് * മത്സ്യോത്പാദനം കേരളത്തിന് ആവശ്യമായ 7.5 ലക്ഷം മെ.ടണ്ണിന്റെ സ്ഥാനത്ത് 8.01 ലക്ഷം മെ.ടൺ; സമുദ്രമത്സ്യോത്പാദനത്തിൽ ഈ സർക്കാരിന്റെ ആദ്യമൂന്നുവർഷംത്തെ വർദ്ധന 92,000 ടൺ * പച്ചക്കറി, പഴം, മത്സ്യം, മരുന്ന് എന്നിവ അപകടരഹിതമാക്കാൻ കർശനപരിശോധന.

ചുവടുവയ്ക്കുന്നതു ഭക്ഷ്യസ്വയം‌പര്യാപ്തിയിലേക്ക്...