Skip to main content

പിഴല - ചേന്നൂർ - ചരിയംതുരുത്ത് റോഡിൻ്റെ ആദ്യഘട്ടം ഉടൻ  ഉദ്ഘാടനം ചെയ്യും 

എറണാകുളം : പിഴല - ചേന്നൂർ - ചരിയംതുരുത്ത് റോഡിൻ്റെ ആദ്യഘട്ടം ഉടൻ ഉദ്ഘാടനം  ചെയ്യും . ജില്ലാ കളക്ടറും ഗോശ്രീ ഡവലപ്മെൻ്റ് അതോറിറ്റി ചെയർമാനുമായ എസ്. സുഹാസിൻ്റെയും  എസ്. ശർമ എം എൽ എ യുടെയും, നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനിച്ചത്.  മൂലമ്പിള്ളി - ചാത്തനാട് റോഡ്  നിർമ്മാണത്തിൻ്റെ   ആദ്യ ഘട്ടമായ മൂലമ്പിള്ളി - പിഴല പാലത്തിൻ്റെയും  പിഴല കണക്ടിവിറ്റി പാലത്തിൻ്റെയും നിർമ്മാണമാണ് പൂർത്തിയായത്.   കൂടാതെ 350 മീറ്റർ നീളമുള്ള അപ്രോച്ച് റോഡിൻ്റെ  നിർമ്മാണ ഉദ്ഘാടനവും ഇതോടൊപ്പം നടത്താനും തീരുമാനമായി.

കോവിഡ് - 19 മൂലം മാർച്ചിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചില്ല. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. 

കടമക്കുടി പഞ്ചായത്ത് പ്രസിഡൻ്റ് ശാലിനി ബാബു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date