Skip to main content

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ഇന്ന്(ജൂണ്‍ 4) വെബിനാര്‍ സംഘടിപ്പിക്കും

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ഇന്ന്(ജൂണ്‍ 4) വെബിനാര്‍ സംഘടിപ്പിക്കും. ജൈവവൈവിധ്യ സംരക്ഷണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിലാണ് വെബിനാര്‍ നടത്തുന്നത്. സംസ്ഥാനത്തെ ജൈവവൈവിധ്യ പരിപാലന സമിതികളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 സമിതികള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നടപ്പിലാക്കി വരുന്ന വീട്ടിനകത്തും വീടിനോട് ചേര്‍ന്നുള്ള ജൈവസമ്പത്തിന്റെ വിവരശേഖരണം രണ്ടാംഘട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം രാഷ്ട്രാന്തര പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തും. ജൂണ്‍ അഞ്ച് മുതല്‍ 30 വരെ ഇതിനായി പ്രത്യേകം തയ്യാറാക്കിയ വെബ്‌സൈറ്റില്‍ ജൈവവൈവിധ്യത്തിന്റെ ചിത്രങ്ങളും അതിനോട് ബന്ധപ്പെട്ട വിവരങ്ങളും നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ നല്‍കിയ വ്യക്തികള്‍ക്ക് പ്രോത്സാഹനം നല്‍കും. എന്‍ട്രികള്‍ shorturl.at/sFMR8  എന്ന ലിങ്ക് വഴി സമര്‍പ്പിക്കാം.
(പി.ആര്‍.കെ നമ്പര്‍ 1548/2020)

 

date