Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 02-06-2020

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ പഴയങ്ങാടി ഗവ.പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റലിലേക്ക് 2020-21 അധ്യയന വര്‍ഷത്തില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിലേക്കായി അഞ്ചാം ക്ലാസ്സ് മുതല്‍ 10-ാം ക്ലാസ്സ് വരെയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൗജന്യ താമസം, ഭക്ഷണം, സ്റ്റൈപ്പന്റോടു കൂടിയ ട്യൂഷന്‍ സൗകര്യ എന്നിവയും ലഭിക്കും. എസ് സി കുട്ടികളുടെ അഭാവത്തില്‍ എസ് ടി വിദ്യാര്‍ഥികളേയും പരിഗണിക്കും. മറ്റു സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മൂന്ന് സീറ്റ് മാറ്റി വെച്ചിട്ടുണ്ട്. അപേക്ഷ കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9747324153, 8078213712, 9605996032.  

വിചാരണ മാറ്റി
ജൂണ്‍ മൂന്ന് ബുധനാഴ്ച കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ ആഗസ്ത് അഞ്ചിന് 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
കിന്‍ഫ്ര കണ്ണൂര്‍ ഓഫീസിന്റെ ഉപയോഗത്തിനായി 2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവിലേക്ക് ഏഴ് പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള വാഹനം വാടകക്ക് ആവശ്യമുണ്ട്.  ജൂണ്‍ 26 ന് 12 മണി വരെ ക്വട്ടേഷന്‍  സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ എ) കിന്‍ഫ്ര, കണ്ണൂര്‍ ഓഫീസില്‍ സ്വീകരിക്കും.

വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  ചാല 12 കണ്ടി, മലയാള മനോരമ, നിഷ റോഡ്, അമ്മൂപറമ്പ, പോളിടെക്‌നിക്ക്, തോട്ടട ടൗണ്‍ ഭാഗങ്ങളില്‍ ജൂണ്‍ മൂന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  മുള്ളൂര്‍ മുക്ക്, വാടിയില്‍ പീടിക, അരങ്ങേറ്റു പറമ്പ്, എകരത്ത് പീടിക, വൈദ്യര്‍മുക്ക്, വാവാച്ചിമുക്ക് ഭാഗങ്ങളില്‍ ജൂണ്‍ മൂന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പഴയങ്ങാടി ടൗണ്‍, എരിപുരം, പൊലീസ് സ്റ്റേഷന്‍ പരിസരം, മാടായിപ്പാറ, മാടായിക്കാവ് ഭാഗങ്ങളില്‍ ജൂണ്‍ മൂന്ന് ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സിദ്ദിഖ് നഗര്‍, മോഡേണ്‍ വുഡ്, മലബാര്‍ ക്രഷര്‍, മലബാര്‍ പെയിന്റ് ഭാഗങ്ങളില്‍ ജൂണ്‍ മൂന്ന് ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടം, മുടുപ്പിലായി, ശാസ്താംകോട്ടം, കോട്ടം പേപ്പര്‍ ഭാഗങ്ങളില്‍ ജൂണ്‍ മൂന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഓണ്‍ലൈന്‍ ലേലം
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്‍പന ജൂണ്‍ ഒമ്പത്, 25 തീയതികളില്‍ നടക്കും.  ഓണ്‍ലൈന്‍ വഴി നടത്തുന്ന ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള  സൗജന്യ രജിസ്‌ട്രേഷന്‍ കണ്ണോത്തുംചാല്‍ ഫോറസ്റ്റ് കോംപ്ലക്‌സിലും കണ്ണോത്ത്  ഗവ. ടിമ്പര്‍ ഡിപ്പോയിലും www.mstcecommerce.com വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  താല്‍പര്യമുള്ളവര്‍ പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ മെയില്‍ അഡ്രസ്, ജി എസ് ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍) എന്നിവ സഹിതം അന്നേ ദിവസം കണ്ണോത്തുംചാല്‍ ഫോറസ്റ്റ് കോംപ്ലക്‌സില്‍ ഹാജരാകണം.  ഫോണ്‍: 0490 2302080.
 

date