Skip to main content

വികലാംഗക്ഷേമ കോര്‍പറേഷന്‍ സബ്‌സിഡിക്ക് അപേക്ഷിക്കാം

 

ടൂ വീലര്‍ വാഹനം വാങ്ങി സൈഡ് വീല്‍ ഘടിപ്പിച്ച് പഠന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്വയംതൊഴില്‍ സംരംഭകര്‍ക്കും വികലാംഗക്ഷേമ കോര്‍പറേഷനില്‍ നിന്നുള്ള സബ്‌സിഡിക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വാഹനം വാങ്ങിയതിന്റെ ഒറിജിനല്‍ ബില്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ആര്‍.സി ബുക്ക്, ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡിന്റെ ഒന്ന്, രണ്ട് പേജ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സൈഡ് വീല്‍ ഘടിപ്പിച്ചതിന്റെ ഒറിജിനല്‍ ലൈസന്‍സിന്റെ പകര്‍പ്പ് എന്നിവ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഏഴ് വര്‍ഷത്തിനുള്ളില്‍ സബ്‌സിഡി വാങ്ങിയിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറം www.hpwc.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ : 0471-2347768, 715, 7153, 7156.

പി.എന്‍.എക്‌സ്.768/18

date