Skip to main content

ജില്ലാതല മോണിറ്ററിങ് ആന്‍ഡ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗം ചേര്‍ന്നു

 

                        ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005 നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല മോണിറ്ററിങ് ആന്‍ഡ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ മനസികരോഗികളായ സ്ത്രീകളെ പാര്‍പ്പിക്കുന്നതിനായുള്ള സ്ഥാപനം, ലഹരി വിമുക്ത ചികില്‍സാ കേന്ദ്രങ്ങള്‍ എന്നിവ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി വകുപ്പ്തലത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. 

 ഗാര്‍ഹിക അതിക്രമങ്ങള്‍ ഉള്‍പ്പെടെ പീഡനത്തിനിരയായ സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസത്തിനായുള്ള ധനസഹായ വിതരണ പദ്ധതി പ്രകാരം അര്‍ഹരായ 13 അപേക്ഷകര്‍ക്കായി 3,25,000 (മൂന്നുലക്ഷത്തി ഇരുപത്തി അയ്യായിരം) രൂപ ധനസഹായം നല്‍കുവാന്‍ തീരുമാനിച്ചു. 

കൈത്താങ്ങ്, ശ്രദ്ധ, സര്‍വ്വേ എന്നീ വകുപ്പുതല പ്രോജക്ടുകള്‍ സമയ പരിമിതമായി പൂര്‍ത്തിയാക്കാനും ജാഗ്രതാസമിതി പ്രവര്‍ത്തനം വാര്‍ഡ് തലം വരെ ശക്തിപ്പെടുത്തുവാനും യോഗം തീരുമാനിച്ചു. 

യോഗത്തില്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍.ശ്രീദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വനിതാ സെല്‍ സി.ഐ. എന്‍.ഫിലോമിന, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ സഫിയ ബീവി,  ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയ എന്‍, കല്ലറ ഗവ. മഹിളാ മന്ദിരം സൂപ്രണ്ട് ബിനു ജോണ്‍, കുടുംബശ്രീ പ്രവര്‍ത്തകരായ അഞ്ജുഷാ വിശ്വനാഥന്‍, നവജിത് എം.  എന്നിവര്‍ പങ്കെടുത്തു.

                                                      (കെ.ഐ.ഒ.പി.ആര്‍-441/18)

 

date