Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനാവസരം

 

 ദേശീയ പട്ടികജാതി ഫിനാന്‍സ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍.എസ്.എഫ്.ഡി.സി.) മുഖേന റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനും (ആര്‍.ഇ.സി.) എന്‍.ടി.ടി.എഫും സംയുക്തമായി നടത്തുന്ന ത്രൈമാസ തൊഴില- ധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

എന്‍.ടി.ടി.എഫ്. നടത്തുന്ന ഇന്റര്‍വ്യൂവില്‍ വിജയിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍  ഫീസും (ട്യൂഷന്‍ ഫീ, താമസം, ഭക്ഷണം ഉള്‍പ്പെടെ) സൗജന്യമാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വ്യവസായ ശാലകളില്‍ നിയമനത്തിന് സഹായം നല്‍കും. ഫിറ്റര്‍-മെക്കാനിക്കല്‍ അസംബ്ലി, ടെക്‌നീഷ്യന്‍ ഇന്‍സ്ട്രുമെന്റേഷന്‍, ഫിറ്റര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക് അസംബ്ലി, ഫിറ്റര്‍ ഫാബ്രിക്കേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. യോഗ്യത- എസ്.എസ്.എല്‍.സി./ പ്ലസ്ടു/ ഐ.ടി.ഐ./ ഡിപ്ലോമ.  പ്രായപരിധി - 18 നും 30 നും മദ്ധ്യേ.  വാര്‍ഷിക വരുമാനം ഗ്രാമീണ മേഖലയില്‍ 98,000 രൂപയ്ക്കും നഗര മേഖലയില്‍ 1,20,000 രൂപയ്ക്കും താഴെ.  മാര്‍ച്ച് രണ്ട് രാവിലെ 10 മണി മുതല്‍ ഒരു  മണി വരെ കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ (കളക്‌ട്രേറ്റ് ഓഫീസ്, കോട്ടയം) ഇന്റര്‍വ്യൂ ഉണ്ടായിരിക്കും.  വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, എന്‍.ടി.ടി.എഫിന്റെ വെബ് സൈറ്റ് ആയ ംംംwww.nttftrg.com താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക. നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍, തലശ്ശേരി 9446322450, 8893078753.

                                                               (കെ.ഐ.ഒ.പി.ആര്‍-443/18)

date