Skip to main content

ഭരണിക്കാവ് ഗ്രാമപഞ്ചായത്തില്‍ ഇനി നൂറോളം സേവനങ്ങള്‍  മൊബൈല്‍ ആപ്പില്‍

 

ആലപ്പുഴ: ഗ്രാമപഞ്ചായത്തിലെ എല്ലാ വിവരങ്ങളും വിരൽ തുമ്പിലൂടെ ലഭ്യമാക്കി സ്‍മാർട്ട് ആവുകയാണ് ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്. "സ്മാർട്ട് ഗ്രാമം -ഭരണിക്കാവ് "എന്ന മൊബൈൽ അപ്ലിക്കേഷൻ വഴി ഞൊടിയിടയിൽ നൂറോളം സേവനങ്ങൾ മൊബൈലിൽ കൂടി പൊതുജനങ്ങൾക്കു ലഭ്യമാകും. 

മൊബൈൽ ആപ്പിന്റെ ബീറ്റാ വേർഷൻ നിലവിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. "bharanikkavu grama panchayat" എന്ന് സർച്ച് ചെയ്താൽ ഗ്രാമപഞ്ചായത്തിന്റെ ആപ്പ് ലഭിക്കും. ആപ്പ്  ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ ഗ്രാമപഞ്ചായത്ത്‌ നൽകുന്ന സേവനങ്ങളിലേക്കു കടക്കാം. 
സ്മാർട്ട് ഗ്രാമം - ഭരണിക്കാവ് ആപ്പിൻറെ ഔപചാരികമായ ഉദ്ഘാടനം ഉടൻ തന്നെ നടക്കുമെന്ന് ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. വി വാസുദേവൻ അറിയിച്ചു.

date