Skip to main content

കുട്ടികളുടെ ഓൺലൈൻ പഠനത്തിന് കൈത്താങ്ങുമായി കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ

 

ആലപ്പുഴ: കോവിഡ് കാലത്ത് പഠനം ഓൺലൈനിലേക്ക് മാറിയതോടെ ടിവി ഇല്ലാതെ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി കെഎസ്ഇബി ഉദ്യോഗസ്ഥർ.  കെഎസ്ഇബി ആലപ്പുഴ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എട്ട് സ്മാർട്ട് ടിവികളാണ് ജില്ല കളക്ട്രേറ്റിലേക്ക് കൈമാറിയത്. ധനകാര്യ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക് ടി.വി. ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ക്ക് കൈമാറി. എ.എം ആരിഫ് എം.പി സന്നിഹിതരായി. 

കെ.എസ്. ഇ. ബി ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുരേഷ് കുമാർ, ആലപ്പുഴ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇന്ദു രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് ടിവികൾ കൈമാറിയത്. 

ട്രാൻസ്മിഷൻ സർക്കിൾ സീനിയർ സൂപ്രണ്ട് സഹീദ്, അമ്പലപ്പുഴ സബ്ഡിവിഷൻ അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ. ബാബു എന്നിവർ പങ്കെടുത്തു.
 

date