Skip to main content

പ്രളയ മുന്നൊരുക്കങ്ങള്‍: കുട്ടനാട്ടില്‍ മോക്ക്ഡ്രില്‍ ഇന്ന്

 

ആലപ്പുഴ: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് (ജൂണ്‍ 19ന്) കുട്ടനാട്ടില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. മോക്ക് ഡ്രില്ലിന്റെ മുന്നോടിയായി കൈനകരി പഞ്ചായത്തില്‍ ആലോചന യോഗം ചേര്‍ന്നു. മോക്ക് ഡ്രില്‍ നടത്തിപ്പ് സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യത്തില്‍ കുട്ടനാട്ടിലെ ആളുകളെ മാറ്റുന്നതും ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതുമുള്‍പ്പെടെയുള്ള നടപടികള്‍ ഉള്‍പ്പെടുത്തിയാണ് മോക്ക് ഡ്രില്‍. വെള്ളപ്പൊക്കം വലിയ തോതില്‍ ബാധിക്കുന്ന കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലാണ് മോക്ക് ഡ്രില്‍ നടത്തുന്നത്. പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, ഫയര്‍ ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ് അംഗങ്ങള്‍, ജല ഗതാഗത വകുപ്പ് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് മോക്ക് ഡ്രില്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകം മുന്‍കരുതലും സ്വീകരിക്കും. ജലഗതാഗത മാര്‍ഗ്ഗമാണ് ഒഴിപ്പിക്കല്‍.  
പോലീസ്, ഫയര്‍ ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, മൃഗസംരക്ഷണ വകുപ്പ്, കെ.എസ്.ഇ.ബി.,ജലഗതാഗത വകുപ്പ്, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.

date