Skip to main content

വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഇ-മാലിന്യം  ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി 

 

ആലപ്പുഴ: സിവില്‍ സ്റ്റേഷനിലും ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ഇ-മാലിന്യം കയറ്റിയ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ജയകുമാരി, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.പി ലോറന്‍സ്,  ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ്, ഉദ്യോഗസ്ഥര്‍, ക്ലീന്‍കേരള കമ്പനിയുടെ ഏരിയാ മാനേജര്‍ എന്നിവര്‍ പങ്കെടുത്തു.ജില്ല ട്രഷറി, വ്യവസായ ഓഫീസ്, ഐ.സി.ഡി.എസ് പട്ടണക്കാട്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസ്, ഡി.ഡി.പി. ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും 1500 കിലോ ഇ-മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ജില്ല ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ @ സര്‍ക്കാര്‍ ഓഫീസ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഇ-മാലിന്യങ്ങള്‍ കയറ്റി അയച്ചത്.  സര്‍ക്കാര്‍ ഓഫീസുകളിലുളള ഇലക്ട്രോണിക് മാലിന്യങ്ങള്‍ പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്.

date