Skip to main content

കയര്‍ പെന്‍ഷന്‍: ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം    

കയര്‍ തൊഴിലാളി ക്ഷേമനിധി  ബോര്‍ഡിന്റെ കോഴിക്കോട് റീജിയണല്‍  ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റി വരുന്ന മുഴുവന്‍ ഗുണഭോക്താക്കളും  മാര്‍ച്ച് 15 നകം  ലൈഫ് സര്‍ട്ടിഫിക്കറ്റ് , ബാങ്ക് പാസ് ബുക്ക് , ക്ഷേമനിധി പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും, ഫോണ്‍നമ്പര്‍ സഹിതം ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ ഹാജരാക്കണമെന്ന് ചീഫ് എക്‌സി.ഓഫീസര്‍ അറിയിച്ചു.  തപാലില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ നിര്‍ബന്ധമായും ബാങ്ക് പാസ്് ബുക്കിന്റേയോ പോസ്റ്റോഫീസ് അക്കൗണ്ടിന്റേയോ പകര്‍പ്പ് ഹാജരാക്കണം.  കിടപ്പ് രോഗികളും, വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവരും തപാലിലോ തങ്ങള്‍ ചുമതലപ്പെടുത്തുന്ന ദൂതന്‍ വശമോ നല്‍കിയാല്‍ മതിയെന്ന് ക്ഷേമനിധി ബോര്‍ഡ്  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍  അറിയിച്ചു.
പി എന്‍ സി/500/2018

date