Skip to main content

 എംപി ഫണ്ട്: സ്‌കൂളുകള്‍ക്ക്  കമ്പ്യൂട്ടറുകള്‍ അനുവദിച്ചു

  പി.കരുണാകരന്‍ എംപി യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന്  എട്ട് സ്‌കൂളുകള്‍ക്ക്  കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും  വിതരണം ചെയ്യുന്നതിന് തുക അനുവദിച്ചു.  മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ   ഷിറിയ ജിഎച്ച്എസ്എസ് (2,04,880 രൂപ), വോര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ സെന്റ് ജോസഫ്  എയുപിഎസ് (99,360 രൂപ), മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ കുഞ്ചത്തൂര്‍ ജിഎല്‍പിഎസ്  (71,830 രൂപ), മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ ഐല എസ്എസ്ബിയുപിഎസ് (99,360 രൂപ),  വോര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ പാത്തൂര്‍ ജിഎല്‍പിഎസ് (71,830 രൂപ), മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ വാമഞ്ചിയൂര്‍ ജിഎല്‍പിഎസ് (71,830 രൂപ), മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ ബങ്കര ജിഎച്ച്എസ്എസ് (2,04,880 രൂപ), വോര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ മുടൂര്‍തൊക്കെ എസ്എസ്എഎല്‍പിഎസ് (71,830 രൂപ) എന്നീ സ്‌കൂളുകള്‍ക്കാണ് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് തുക അനുവദിച്ചത്.
    സുരേഷ് ഗോപി എംപി യുടെ ഫണ്ടില്‍ നിന്ന് പെരിയയിലുളള കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഹൈമാസ്റ്റ്  ലൈറ്റ് വാങ്ങുന്നതിന്  അറു ലക്ഷം രൂപ അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു.കെ ഭരണാനുമതി നല്‍കി.

date