Skip to main content

വൈദ്യുത സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

     ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പൊതുജനങ്ങള്‍ക്കായി വൈദ്യുതി സുരക്ഷാ മുന്‍കരുതല്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം,
· വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹ നിര്‍മ്മിതമായ തോട്ടിയോ ഇരുമ്പ് ഏണിയോ ഉപയോഗിക്കരുത്.
· വൈദ്യുതി ലൈനുകള്‍ക്ക് താഴെ മരങ്ങള്‍ നട്ടു പിടിപ്പിക്കരുത്.  വൈദ്യുതി ലൈനിന് സമീപത്തുള്ള മരങ്ങളോ ശാഖകളോ മുറിക്കുന്നതിന് മുന്‍പ് വൈദ്യുത ലൈന്‍ ഓഫ് ചെയ്ത് ബന്ധപ്പെട്ട കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ മുറിക്കാന്‍ പാടുള്ളു.
· കൃഷി സ്ഥലത്തിന് ചുറ്റുമുള്ള ഇരുമ്പ് വേലിയില്‍ നേരിട്ട് വൈദ്യുതി പ്രവഹിപ്പിക്കാന്‍ പാടില്ല.  അത്തരത്തിലുള്ള നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
· താല്‍കാലികവും അനധികൃതവും ആയ മാറ്റങ്ങള്‍ വയറിംഗില്‍ വരുത്തുവാന്‍ പാടുള്ളതല്ല.  
· എല്ലാ വയറിംഗിലും ഗുണനിലവാരമുള്ള എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കണം.
· ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ പൊട്ടി വീണത് ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം ബന്ധപ്പെട്ട കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ അറിയിക്കണം.
· എല്ലാ വയറിംഗ് പ്രവൃത്തികളും അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ മുഖേന മാത്രമെ നടത്താന്‍ പാടുള്ളു.

date