Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് അരക്കോടി രൂപ നല്‍കി മുന്‍ കോളേജ് അധ്യാപകര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  റിട്ടയേഡ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ കേരള അരക്കോടി രൂപ സംഭാവന ചെയ്തു. 5243132 രൂപയുടെ ചെക്ക് അസോസിയേഷന്‍ പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായ പ്രഫ. വി.ജെ. ജോസഫും ജനറല്‍ സെക്രട്ടറി പ്രഫ. കെ.സി. ജോര്‍ജും ചേര്‍ന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജനയ്ക്ക് കൈമാറി.  

 

കോവിഡ്-19 മൂലമുണ്ടായ പ്രതിസന്ധിയെ അതിജീവിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നതിനായാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അസോസിയേഷന്‍ അംഗങ്ങളില്‍നിന്ന് സമാഹരിച്ച തുക നല്‍കിയതെന്ന്  പ്രഫ. വി.ജെ. ജോസഫ് പറഞ്ഞു. നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം നല്‍കിയവരും ഈ സംരംഭത്തില്‍ പങ്കാളികളായി. കൂടുതല്‍ അംഗങ്ങള്‍ സംഭാവന വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആദ്യ ഗഡുവാണ് കൈമാറിയതെന്നും ഭാരവാഹികള്‍ അറിയിച്ചു.

date