Skip to main content

സുഭിക്ഷ കേരളം :ചേലേമ്പ്ര പഞ്ചായത്തില്‍ രണ്ടേക്കറില്‍ കൃഷി ആരംഭിച്ചു 

സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേലേമ്പ്ര ഗ്രാമപഞ്ചായത്തില്‍ രണ്ടേക്കറിലധികം സ്ഥലത്ത് കൃഷി ആരംഭിച്ചു. മാലപ്പറമ്പ് പട്ടിക ജാതി കോളനി  വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. വാഴ, കപ്പ, മധുരക്കിഴങ്ങ്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയും വിവിധയിനം പച്ചക്കറികളുമാണ്  കൃഷി ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് നിര്‍വഹിച്ചു. നാലാം വാര്‍ഡ് മെമ്പര്‍ ഇ.വി ബീന അധ്യക്ഷയായി. ചടങ്ങില്‍ കോളനി കമ്മിറ്റി സെക്രട്ടറി പി. സുബ്രഹ്മണ്യന്‍, ട്രഷറര്‍ ടി.വേലായുധന്‍,  കൃഷി ഓഫീസര്‍ നീനു,  അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സജീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് രതീഷ് കുമാര്‍, രക്ഷാധികാരി എം.ഇമ്പിച്ചങ്കരന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബാലകൃഷ്ണന്‍, ശിവദാസന്‍, വേലായുധന്‍, സുനില,സ്മിത തുടങ്ങിയവര്‍ കൃഷിക്ക് നേതൃത്വം നല്‍കി.
(എം.പി.എം 2375/2020)
 

date