Skip to main content

സീനിയര്‍/ ജൂനിയര്‍ റസിഡന്റ് ഇന്റര്‍വ്യൂ

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍, റേഡിയോഡയഗ്നോസിസ്  ഡിപ്പാര്‍ട്ട്‌മെന്റിലേക്ക്  സീനിയര്‍ റസിഡന്റുമാരെയും മൈക്രോബയോളജി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക്   സീനിയര്‍/ ജൂനിയര്‍ റസിഡന്റുമാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 30ന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം.  ഇന്റര്‍വ്യൂ സമയവും തീയതിയും പിന്നീട് അറിയിക്കും. എം.ഡി പരീക്ഷ ഈ വര്‍ഷം എഴുതുന്നവര്‍ക്കും സീനിയര്‍ റസിഡന്റ് തസ്തികക്ക് അപേക്ഷിക്കാം. യോഗ്യത ജനറല്‍ മെഡിസിനിലേക്ക് എം.ഡി ബിരുദം, റേഡിയോഡയഗ്നോസിസിലേക്ക് എം.ഡി/ഡി.എം.ആര്‍.ഡി ബിരുദം, മൈക്രോബയോളജിയിലേക്ക് സീനിയര്‍ റസിഡന്റിന് എം.ഡി ബിരുദം, ജൂനിയര്‍ റസിഡന്റിന് എം.ബി.ബി.എസ് ബിരുദം.  ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എല്ലാ തസ്തികകള്‍ക്കും വേണ്ട യോഗ്യതയാണ്. അപേക്ഷിക്കേണ്ട വിലാസം gmciprincipal@gmail.com . ഫോണ്‍ 04862 296072, 9995538397.

date