Skip to main content

മികച്ച നേട്ടവുമായി സമഗ്രശിക്ഷാ പത്തനംതിട്ട റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ 

 

2019-20 അധ്യയന വര്‍ഷം ട്രൈബല്‍ മേഖലയില്‍ ആരംഭിച്ച സമഗ്രശിക്ഷ പത്തനംതിട്ടയുടെ ബോയ്‌സ് റസിഡന്‍ഷ്യല്‍ ഹോസ്റ്റലില്‍ നക്ഷത്രത്തിളക്കം. 15 കുട്ടികളുമായി ആരംഭിച്ച ഹോസ്റ്റലില്‍ രണ്ടു വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സിക്ക് ഉണ്ടായിരുന്നത്. റാന്നി ബി.ആര്‍.സിയുടെ പരിധിയില്‍ കിസുമം സ്‌കൂളില്‍ പഠിക്കുന്ന അഭിജിത്ത് എം.ടി, അശ്വിന്.പി.അനില്‍ എന്നീ കുട്ടികളാണ് ഈ വിജയം കൈവരിച്ചത്. 

പഠനപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ഒരു ട്യൂട്ടറിനെ സമഗ്രശിക്ഷയില്‍  നിന്നും നിയമിച്ചിരുന്നു. ചിട്ടയായ പഠനപ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ പിന്തുണ, വായനാസാമഗ്രികള്‍, നിരന്തര വിലയിരുത്തലുകള്‍ എന്നിവ ബി.ആര്‍.സിയില്‍  കാര്യക്ഷമമായി ഏറ്റെടുത്തു വിജയം കൈവരിച്ചു. ട്രൈബല്‍  പ്രദേശത്ത് പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ മുന്നിരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷാ കേരളം നടപ്പാക്കിയ ഇടപെടല്‍ മേഖലയായ ആക്‌സസ് ആന്റ് റിറ്റന്‍ഷന്‍ പദ്ധതി തിളക്കം കണ്ടത്. 2020-21 അധ്യയനവര്‍ഷം 50 കുട്ടികള്‍ക്ക് ഈ ഹോസ്റ്റലില്‍ ചേര്‍ന്നു പഠിക്കുന്നതിന് സമഗ്രശിക്ഷ സൗകര്യം ഒരുക്കും. ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ പരിശ്രമത്തിലൂടെ മലയോരപ്രദേശത്ത് അധിവസിക്കുന്ന പാര്‍്ശ്വവല്ക്കരിക്കപ്പെട്ട ശേഷിക്കുന്ന കുട്ടികളെ ഇനിയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 

 

date