Skip to main content

സാഹിത്യ പ്രവര്‍ത്തക സംഘം; പുസ്തക സമ്പാദ്യ പദ്ധതി ആരംഭിച്ചു

 

    സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുസ്തക സമ്പാദ്യ പദ്ധതി ആരംഭിച്ചു. കൂടുതല്‍ വായനക്കാരെ കണ്ടെത്തി പുസ്തകങ്ങള്‍ ലഭ്യമാക്കുക  എന്നതാണ് ലക്ഷ്യം. 5000 രൂപയ്ക്ക് 7500 രൂപയുടെ പുസ്തകങ്ങള്‍ ലഭിക്കും. 500 രൂപ വീതം പത്തു മാസതവണകളായി തുക അടക്കാം. എന്‍. ബി. എസ്സിന്റെ പുസ്തകങ്ങള്‍ക്ക് പുറമെ മറ്റു പ്രസാധകരുടെ പുസ്തകങ്ങളും ലഭിക്കും. വായനക്കാര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം. എല്ലാ മാസവും 15ാം തീയതിക്കു മുമ്പായി കുടിശ്ശിക ഇല്ലാതെ പണമടയ്ക്കുന്നവരുടെ നമ്പരുകള്‍ നറുക്കിട്ടെടുത്ത് പദ്ധതി കാലയളവില്‍ രണ്ട് തവണ 5 പേര്‍ക്ക് വീതം 1000 രൂപയുടെ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും. ബാങ്ക് മുഖേനയും ഓണ്‍ലൈന്‍ ആയും തവണകള്‍ അടയ്ക്കാം. കേരളത്തിലെ ഏതു എന്‍. ബി.എസ് ശാഖയില്‍ നിന്നും അംഗ്വത്വം എടുക്കാനും, പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്. 2021 ല്‍ പദ്ധതി അവസാനിക്കും. ഫോണ്‍: 049366202675, 7306624589

date