Skip to main content

ആശാന്‍പടി -കക്കാട്ടില്‍ കോളനി റോഡ് നിര്‍മ്മാണോദ്ഘാടനം 

 

ഏറത്ത് പഞ്ചായത്തിലെ ചൂരക്കോട് 13-ാം വാര്‍ഡില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക തദ്ദേശ വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ആശാന്‍പടി -കക്കാട്ടില്‍ കോളനി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല റെജി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രമതി രവി അധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ്‌കുമാര്‍, വാര്‍ഡ് അംഗം ടി.ഡി സജി, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പ്രഫ.പി.കെ പ്രഭാകരക്കുറുപ്പ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉദീഷ്, പി.ആര്‍.സുദേവന്‍, പവനന്‍, അനില്‍ പൂതക്കുഴി, കെ.കേശവന്‍ എന്നിവര്‍ പ്രസംഗിച്ചു.

date