പരീക്ഷാപ്പേടി അകറ്റാന്‍ കുട്ടികള്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍
ഹയര്‍സെക്കണ്ടറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധ തരം സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിന് ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസവകുപ്പ് വീ ഹെല്‍പ്പ് എന്ന പേരില്‍ ടോള്‍ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രം ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ ഫോണില്‍ കൗണ്‍സലിംഗ് സഹായം ലഭ്യമാകും. കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും സൗജന്യമായി 1800 425 2585 എന്ന നമ്പറില്‍ വിളിക്കാം. ടോള്‍ ഫ്രീ സേവനം മാര്‍ച്ച് അഞ്ച് മുതല്‍ പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തിദിനങ്ങളിലും ലഭ്യമാണ്.
സെന്ററുകളില്‍ പരിശീലനം ലഭിച്ച അധ്യാപകരുടെ കൗണ്‍സലിംഗ് സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി കരിയര്‍ ഗൈഡന്‍സ് & അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെല്‍പ്പ് സംഘടിപ്പിക്കുന്നത്.
പി.എന്‍.എക്‌സ്.808/18
- Log in to post comments