Skip to main content

എസ്.എസ്.എൽ.സി: ജില്ലയ്ക്ക് 99.32 ശതമാനം വിജയം

എറണാകുളം: കോവിഡ് പ്രതിസന്ധികൾക്കിടയിലും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടി ജില്ലയിലെ വിദ്യാർത്ഥികൾ. 99.32 ശതമാനം വിജയം നേടി ജില്ല സംസ്ഥാനത്ത് നാലാമത് സ്ഥാനം നേടി. പത്തനം തിട്ട ( 99.71), ആലപ്പുഴ (99.57), കോട്ടയം (99.38) ജില്ലകൾക്കാണ് വിജയ ശതമാനത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ. എറണാകുളം ജില്ലയിൽ പരീക്ഷ യെഴുതിയ 31440 വിദ്യാർത്ഥികളിൽ 31,226 വിദ്യാർത്ഥികൾ ഉയർന്ന വിദ്യാഭ്യാസത്തിന് അർഹത നേടി.

ജില്ലയിലെ 72 സർക്കാർ വിദ്യാലയങ്ങളാണ് നൂറ് ശതമാനം വിജയം നേടിയത്. എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ 17 സർക്കാർ വിദ്യാലയങ്ങളും ആലുവ വിദ്യാഭ്യാസ ജില്ലയിൽ 26 സർക്കാർ വിദ്യാലയങ്ങളും കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ 16 എണ്ണവും മുവാറ്റുപുഴയിൽ 13 എണ്ണവും നൂറ് ശതമാനം വിജയം നേടി. ജില്ലയിൽ പരീക്ഷയെഴുതിയ 3406 കുട്ടികളാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. സർക്കാർ മേഖലയിൽ 320 വിദ്യാർത്ഥികളും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. എയ്ഡഡ് മേഖലയിലെ സ്കൂളുകളിൽ 108 വിദ്യാലയങ്ങൾ 100 ശതമാനം നേടി. അൺ എയ്ഡഡ് മേഖലയിൽ 43 സ്കൂളുകളും 100 ശതമാനം വിജയം നേടി.

date