ഹയര്‍സെക്കന്ററി തുല്യതാ പഠിതാക്കളുടെ ജില്ലാതല സംഗമവും ഉന്നത വിജയികളെ അനുമോദിക്കലും
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ഹയര്‍സെക്കന്ററി തുല്യതാപഠിതാക്കളുടെ സംഗമവും മോട്ടിവേഷന്‍ ക്ലാസും മാര്‍ച്ച് ആറിന് മലപ്പുറം ഡി.ടി.പി.സി ഹാളിലും ഏഴിന് അരീക്കോട് ജിം ഓഡിറ്റോറിയത്തിലും എട്ടിന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടക്കും.
സംഗമത്തിന്റെ ജില്ലാ തല ഉദ്ഘാടനം മാര്‍ച്ച് ആറിന് രാവിലെ 10 ന് മലപ്പുറം കുന്നുമ്മല്‍ ഡി.ടി.പി.സി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കും. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍, ഉമ്മര്‍ അറയ്ക്കല്‍, സലിം കുരുവമ്പലം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍ എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് നടക്കുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് ടി.സലിം, ഉണ്ണിമൊയ്തീന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.മനോജ് സെബാസ്റ്റ്യന്‍, അസി.കോ ഓര്‍ഡിനേറ്റര്‍മാരായ ശാസ്ത പ്രസാദ്.പി.വി, പാര്‍വ്വതി.പി.വി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സംഗമത്തിലും പരിശീലന പരിപാടിയിലും ജില്ലയിലെ ഹയര്‍സെക്കന്ററി രണ്ടാംവര്‍ഷ തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ പഠിതാക്കളും എത്തിച്ചേരണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.മനോജ് സെബാസ്റ്റ്യന്‍ അറിയിച്ചു.
- Log in to post comments