Skip to main content

കരാര്‍ നിയമനം

 

സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായ സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി (എസ്.എ.ആര്‍.എ) യുടെ സംസ്ഥാനതല ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസര്‍ (ഒരു ഒഴിവ്; പ്രതിമാസം ഹോണറേറിയം 33,925, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം),  പ്രോഗ്രാം അസിസ്റ്റന്റ്, (ഒരു ഒഴിവ്; പ്രതിമാസം ഹോണറേറിയം 19,950, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും ബിരുദം, ടൈപ്പ്‌റൈറ്റിംഗ് മലയാളം, ഇംഗ്ലീഷ് എന്നിവയിലുള്ള പ്രാവീണ്യം) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാര്‍ച്ച് 20 ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറവും www.sjd.kerala.gov.in

എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത അപേക്ഷ ഫോറത്തിലെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂകയുള്ളൂ.

പി.എന്‍.എക്‌സ്.847/18

date