മാലിന്യ സംസ്‌കരണത്തിനു സംവിധാനമില്ലാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കരുത്
മാലിന്യം സംസ്‌കരണത്തിനും നിര്‍മാര്‍ജനത്തിനും സൗകര്യം ഏര്‍പ്പെടുത്താത്ത സ്ഥപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് യോഗത്തില്‍ പങ്കെടുത്ത ചാലിയാര്‍ പ്രദേശത്തെ സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനു പുറമെ പോലീസ് റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സ്‌ക്വാഡ് രൂപീകരിച്ച് ഇന്നു( മാര്‍ച്ച് 8) മുതല്‍ എല്ലാ സ്ഥാപനങ്ങളും പരിശോധിക്കണം. ഇതിനായി പൊതുജനങ്ങളുടെ സഹകരണവും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് മൂന്ന് ദിവസത്തിനകം നല്‍കണം.
പുഴയിലേക്ക് വീടുകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ മാലിന്യം നീക്കം ചെയ്യുന്ന കുഴലുകളോ മറ്റു മാര്‍ഗ്ഗങ്ങളോ ഉണ്ടെങ്കില്‍ അത് ഉടന്‍ തന്നെ അടക്കണം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ നീക്കം ചെയ്യാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്ത് വിവരം റിപ്പോര്‍ട്ട് ചെയ്യാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മാലിന്യ നിക്ഷേപം തടയുന്നതിന് സി.സി.ടി..വി.ക്യാമറ വക്കുന്ന പഞ്ചായത്ത് പദ്ധതികള്‍ക്ക് പെട്ടന്ന് അനുമതി നല്‍കും. പഞ്ചായത്ത പരിധിയില്‍ സന്നദ്ധ സംഘടനുകളുടെയും സഹകരണത്തോടെ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ചാലിയാറിനെ കേന്ദ്രീകരിച്ച ആസൂത്രണം ചെയ്യാനും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
ചാലിയാര്‍ നദിക്ക് സമീപമുള്ള ഒരു പ്രമുഖ റിസോര്‍ട്ടില്‍ നിന്ന് മാലിന്യം പുഴയിലേക്ക് തള്ളിവിടുന്നതായി വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടയിന്തിരമായി നടപടി സ്വീകരിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ ഇതിന് പോലീസ് സഹായം നല്‍കാന്‍ യോഗത്തില്‍ പങ്കെടുത്ത ഡി.വൈ.എസ്.പി.ഉല്ലാസിനോട് കലക്ടര്‍ നിദ്ദേശിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍,നിലമ്പൂര്‍ ബ്ലോക്ക് പ്രസിഡന്റ് വി.പി.സുഗതന്‍,ഡപ്യുട്ടി കലക്ടര്‍ സി.അബ്ദുല്‍ റഷീദ്,ഡി.വൈ.എസ്.പി. എം.ഉല്ലാസ്, ജില്ലാ മെഡിക്കല്‍ ഓഫസിര്‍ കെ.സക്കിന, ഗ്രൗണ്ട് വാട്ടര്‍ ജില്ലാ ഓഫിസര്‍ സി. ഉപേന്ദ്രന്‍.,പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സി.കെ.മുഹമ്മദ് ഇസ്മായില്‍, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ശ്രീനിവാസന്‍. പി.തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments