കാര്‍ ലോണ്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുളള കാര്‍ ലോണ്‍ പദ്ധതിയിന്‍ കീഴില്‍ വായ്പ അനുവദിക്കുന്നതിനിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലോ, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ സ്ഥിരാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതുമായ ജീവനക്കാര്‍ ആയിരിക്കണം. പരമാവധി വായ്പാ തുക അഞ്ച് ലക്ഷം രൂപയാണ്. അപേക്ഷകര്‍ 21 നും 48 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ഇതേ ആവശ്യത്തിനായി മുമ്പ് വായ്പ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ക്ക് കാര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രതിമാസ മിച്ചശമ്പളം 20,000 രൂപയില്‍ കുറയാന്‍ പാടില്ല. അപേക്ഷകര്‍ വായ്പയ്ക്ക് കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. വായ്പാ തുക എട്ട് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം.
താത്പര്യമുളളവര്‍ അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ അതാത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
- Log in to post comments