Post Category
ചിത്ര രചാനാ ക്യാമ്പും പ്രദര്‍ശനവും സംഘടിപ്പിച്ചു
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വേനലവധി കാലത്തു ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ ബോധവല്‍ക്കരണ ചിത്ര പ്രദര്‍ശനം നടത്തുവാന്‍ ആവശ്യമായ ചിത്രങ്ങള്‍ തയ്യാറാക്കുന്നതിന് ജില്ലയിലെ ചിത്രകലാകാര•ാര്‍ക്കായി കോട്ടക്കുന്ന് വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഏകദിന ക്യാമ്പ് നടത്തി. 35 ഓളം ചിത്രക്കാര•ാര്‍ ക്യാമ്പില്‍ പങ്കെടുത്തു. 'നിറപ്പൊരുള്‍' എന്നപേരിലുള്ള ചിത്ര രചനാ ക്യാമ്പ് ചിത്രകാരന്‍ ഇന്ത്യനൂര്‍ ബാലകൃഷ്ണനും ചിത്ര പ്രദര്‍ശനം പി. ഉബൈദുള്ള എം.എല്‍.എയും ഉല്‍ഘാടനം ചെയ്തു. കോട്ടക്കുന്ന് വിനോദ സഞ്ചാര കേന്ദ്രം മാനേജര്‍ അന്‍വര്‍ ഹുസൈന്‍ പരിപാടിയില്‍ സംബന്ധിച്ചു.
date
- Log in to post comments