Skip to main content

സൗജന്യ മത്സര പരീക്ഷാ പരിശീലനം

    പട്ടികവര്‍ഗ്ഗക്കാരായ  ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നതിന് വിവിധ മത്സര പരിക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനായി സൗജന്യ മത്സര പരീക്ഷാ പരിശീലനം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തും.  നിലമ്പൂര്‍, അരീക്കോട് എന്നീ കേന്ദ്രങ്ങളിലെ പരിശീലന പരിപാടിയുടെ  ഉദ്ഘാടനം മാര്‍ച്ച് 16ന് നിലമ്പൂര്‍ എയ്‌സ് അക്കാദമിയില്‍ രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കും.

 

date