ചരിത്ര സ്മാരകങ്ങളുടെ പ്രൗഢി നിലനിര്‍ത്തണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
* പദ്മനാഭപുരം കൊട്ടാരം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി
സാംസ്‌കാരിക കേരളത്തിന്റെ പൈതൃകമാണ് പദ്മനാഭപുരം കൊട്ടാരം പോലുള്ള ചരിത്ര സ്മാരകങ്ങളില്‍ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ചരിത്രമുറങ്ങുന്ന ഈ സ്മാരകങ്ങളുടെ പ്രൗഢി നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. പദ്മനാഭപുരം കൊട്ടാരം ഇന്ന് തമിഴ്‌നാട്ടിലാണെങ്കിലും ഒരു കാലത്ത് കേരളത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു. അതിനെ അതേപോലെ സംരക്ഷിക്കേണ്ടത് പുരാവസ്തു വകുപ്പിന്റെ കടമയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ തക്കല പദ്മനാഭപുരം കൊട്ടാരം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സന്ദര്‍ശകര്‍ക്കു തുറന്നുകൊടുക്കുകയായിരുന്നു അദ്ദേഹം.
പദ്മനാഭപുരം കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിന് വകുപ്പ് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായാണ് സന്ദര്‍ശക സഹായ കേന്ദ്രവും ടിക്കറ്റ് കൗണ്ടറും സുരക്ഷാ ഉപകരണങ്ങളും സജ്ജീകരിക്കുകയും സൗന്ദര്യ വത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത്.
ചടങ്ങില്‍ എം.എല്‍.എമാരായ സി.കെ. ഹരീന്ദ്രന്‍, കെ. ആന്‍സലന്‍, പുരാ രേഖ, പുരാവസ്തു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, തുറമുഖ വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, മ്യൂസിയം വകുപ്പ് ഡയറക്ടര്‍ കെ. ഗംഗാധരന്‍, പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് പി.ബിജു, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. ഗീത, മ്യൂസിയം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള, പദ്മനാഭപുരം കൊട്ടാരം ചാര്‍ജ് ഓഫീസര്‍ സി.എസ്. അജിത്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.999/18
- Log in to post comments