Skip to main content

എറണാകുളം അറിയിപ്പുകള്‍

കൊച്ചിന്‍ കോര്‍പറേഷനില്‍  ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

 

           കൊച്ചിന്‍ കോര്‍പറേഷനില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാം. കോര്‍പറേഷനിലെ വിവിധ കേന്ദ്രങ്ങളില്‍ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ നടന്നു വരുന്നു. മട്ടാഞ്ചേരി കെ.എം മുഹമ്മദ് കമ്മ്യൂണിറ്റി ഹാള്‍, കാല്‍വത്തി കമ്മ്യൂണിറ്റി ഹാള്‍, പള്ളുരുത്തി ലൈബ്രറി, പള്ളത്തു രാമന്‍ ഹാള്‍ ഫോര്‍ട്‌കൊച്ചി വെളി, ഇടക്കൊച്ചി കൗണ്‍സിലര്‍ ഓഫീസ് എന്നിവിടങ്ങളില്‍ കാര്‍ഡ് പുതുക്കല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഗുണഭോക്താക്കള്‍ 30 രൂപയും നിലവില്‍ പ്രവര്‍ത്തനക്ഷമമായ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും, റേഷന്‍ കാര്‍ഡുമായി എത്തണം. മേല്‍ പറഞ്ഞ കേന്ദ്രങ്ങളുടെ  പരിധിയില്‍പെട്ട മുഴുവന്‍ ഗുണഭോക്താക്കളും അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

 

 

 

 

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ് 21-ന്

കൊച്ചി:  സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ മാര്‍ച്ച് 21 -ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11 -ന് തെളിവെടുപ്പ് ആരംഭിക്കും.~~~പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കും പിന്നോക്ക ജാതികള്‍ക്കുമുള്ള വികസന പദ്ധതികള്‍ നവീകരിക്കണമെന്നുള്ള സോഷ്യല്‍ ജസ്റ്റിസ് ഫോറത്തിന്റെ നിവേദനം, പിന്നോക്ക വിഭാഗ സംവരണപ്രകാരം തൊഴില്‍ ലഭിക്കുന്ന വ്യക്തിയുടെ കുടുംബത്തെ ക്രീമിലെയര്‍ വിഭാഗത്തില്‍ പെടുത്തണമെന്നത് ഉള്‍പ്പെടെയുള്ള സാംസ്‌ക്കാരിക സാഹിതി പ്രസിഡന്റ് സി.ടി. സെബാസ്റ്റ്യന്റെ നിവേദനം, സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പ്പറേഷനില്‍ നിന്നുള്ള ക്ഷേമപദ്ധതികള്‍ മെച്ചപ്പെടുത്തണമെന്നുള്ള ഉദയംപേരൂര്‍ ശ്രീനാരായണ വിജയ സമാജം സമര്‍പ്പിച്ച നിവേദനം, കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ മൈനോരിറ്റി പ്രൊടക്ഷന്‍ റൈറ്റ്‌സ് എന്ന സംഘടന പിന്നോക്ക വിഭാഗ വകുപ്പ മന്ത്രിക്ക് നല്‍കിയ 26 ഇന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം, ചങ്ങനാശ്ശേരി പാസ്റ്ററല്‍ കൗണ്‍സില്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം, ഭര്‍ത്താവിന്റെ മരണ ശേഷം വായ്പ തിരിച്ച് അടയ്ക്കാന്‍ കഴിയാത്തതുമായി ബന്ധപ്പെട്ട് പ്രഭ എന്ന വ്യക്തി സമര്‍പ്പിച്ച പരാതി എന്നിവ പരിഗണിക്കും. ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശിവരാജന്‍, മെമ്പര്‍മാരായ അഡ്വ. വി.എ. ജെറോം, മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, മെമ്പര്‍ സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ പങ്കെടുക്കും.

 

ജോലി ഒഴിവ്

കൊച്ചി:  തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ തസ്തികയില്‍ തുറന്ന വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത -ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 60 ശതമാനം മാര്‍ക്കോടു കൂടിയ ബി.ടെക് മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/മെറ്റാലര്‍ജിക്കല്‍ എഞ്ചിനീയറിംഗ് ബിരുദവും, എം.ബി.എ യും (മാര്‍ക്കറ്റിംഗ്). ശമ്പള സ്‌കെയില്‍ 36140-49740. പ്രായം-  45 വയസ് (നിയമാനുസൃത വയസിളവ് ബാധകം) ഏതെങ്കിലും എഞ്ചിനീയറിംഗ് മാനുഫാക്ചറിംഗ് ഇന്‍ഡസ്ട്രിയല്‍ യൂണിറ്റിലെ 12 വര്‍ഷം പ്രവൃത്തി പരിചയം.

നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ഥീകള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 28-ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ട്‌വ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് -2 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ  സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തണം. സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല.

 

 

 

ജോലി ഒഴിവ്

കൊച്ചി:  തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ തുറന്ന വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത-  ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 60 ശതമാനം മാര്‍ക്കോടു കൂടിയ ബി.ടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദവും, എം.ബി.എ യും. ശമ്പള സ്‌കെയില്‍ 44640-58640. പ്രായം 50 വയസ് (നിയമാനുസൃത വയസിളവ് ബാധകം) . ഏതെങ്കിലും പ്രശസ്ത ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസേഷനില്‍ നിന്നുളള 20 വര്‍ഷം പ്രവൃത്തി പരിചയം. ഇതില്‍ മൂന്ന് വര്‍ഷം ടോപ്പ് മാനേജ്‌മെന്റ് ലെവലില്‍ ആയിരിക്കണം.

നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ഥീകള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 28-ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സി്യൂട്ട്‌വ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് -2 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ  സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തണം. സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല.

 

ജോലി ഒഴിവ്

കൊച്ചി:  തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജര്‍ (എ&എച്ച്.ആര്‍.ഡി) തസ്തികയില്‍ തുറന്ന വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത എം.എച്ച്.ആര്‍.എം/എം.ബി.എ(എച്ച്.ആര്‍)/  എം.എസ്.ഡബ്ലിയു (പി.എം & ഐ.ആര്‍). പി.എം & ഐ.ആര്‍ ലുളള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ അഭികാമ്യം.  ശമ്പള സ്‌കെയില്‍ 20740-36140.. പ്രായം 35 വയസ് (നിയമാനുസൃത വയസിളവ് ബാധകം) ഒരു പ്രശസ്ത മാനുഫാക്ചറിംഗ് ഇന്‍ഡസ്ട്രിയില്‍ നാല്  വര്‍ഷത്തില്‍ കുറയാതെയുളള  തൊഴില്‍ പരിചയം. 

നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ഥീകള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 28-ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സി്യൂട്ട്‌വ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് -2 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ  സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തണം.

 

ഗുദഭ്രംശത്തിന് സൗജന്യ ആയുര്‍വേദ ചികിത്സ

കൊച്ചി:  മലദ്വാരം പുറത്തേക്ക് തളളിവരുന്ന (ഗുദഭ്രംശം) രോഗത്തിന് തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ശല്യതന്ത്ര വിഭാഗത്തില്‍ (ഒ.പി നമ്പര്‍-4) ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്‍കിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 9496357030, 9037066096.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി:  കേരള ഹൈക്കോടതിയില്‍ ഉപയോഗത്തിലുളള എപ്‌സണ്‍, എച്ച്.പി, റിക്കോ എന്നീ പ്രിന്റുകളുടെ വാര്‍ഷിക പരിപാലനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 28-ന് ഉച്ചയ്ക്ക് രണ്ടു വരെ  നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.

 

ലൈഫ് ഗാര്‍ഡുകള്‍ക്ക് സൗജന്യ പരിശീലന പരിപാടി

കൊച്ചി: ടൂറിസം മേഖലയിലെ ലൈഫ് ഗാര്‍ഡുകള്‍ക്കായി സംസ്ഥാന ദുരന്തനിവാരണ  ഏജന്‍സിയുടെ ധനസഹായത്തോടെ  നടത്തുന്ന സൗജന്യ പരിശീലന പരിപാടിക്കായി താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഫോര്‍ട്ട്‌കൊച്ചി-ചെറായി എന്നീ ബീച്ചുകളുടെ സമീപത്തു താമസിക്കുന്നതും നീന്തല്‍ അറിയാവുന്നവരുമായ യുവാക്കള്‍ക്കും യുവതികള്‍ക്കും, സന്നദ്ധ സേവനാടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡായി പ്രവര്‍ത്തിക്കുന്നവാന്‍ പരിശീലനം സഹായകരമാവും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ടൂറിസം വകുപ്പിന്റെ അനുമതിക്ക് വിധേയമായി ടൂറിസം സീസണുകളില്‍ ഇവരെ സേവനത്തിനായി പരിഗണിക്കും.

ജില്ലയിലെ മറ്റ് കടലോര/കായലോര കേന്ദ്രങ്ങളുടെ സമീപവാസികള്‍ക്കും പരിശീലനത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ വെളളക്കടലാസില്‍ തയാറാക്കി സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ കോടതി സമുച്ചയത്തിന് സമീപം, എറണാകുളം -11 വിലാസത്തില്‍ മാര്‍ച്ച് 21-ന് മുമ്പ് സമര്‍പ്പിക്കണം. പരിശീലനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2367334.

date