മത്സ്യഫെഡ് 34-ാമത് സ്ഥാപക ദിനം ആചരിച്ചു
കൊച്ചി: മത്സ്യഫെഡ് 34-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങ് ചെയര്‍മാന്‍ പി.ചിത്തരജ്ഞന്‍ ഉദ്ഘാടനം ചെയ്തു. മൈക്രോ ഫിനാന്‍സ് വായ്പ 50,000 രൂപയായി ഉയര്‍ത്തുമെന്നും മത്സ്യത്തൊഴിലാളികള്‍ക്കായി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. മാര്‍ച്ച് 31 നകം 376/- രൂപ പ്രീമിയം അടച്ച് മത്സ്യത്തൊഴിലാളി അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരണമെന്നും ചെയര്‍മാന്‍ പറഞ്ഞു.
ചടങ്ങില്‍ ഏറ്റവും മുതിര്‍ന്ന മത്സ്യത്തൊഴിലാളിയായ ഞാറയ്ക്കല്‍ നായരമ്പലം മത്സ്യത്തൊഴിലാളി സംഘത്തിലെ നീതിമാന്‍ എന്ന വളളത്തിന്റെ ലീഡറായ നായരമ്പലം നിവാസിയായ മുഹമ്മദാലിയെ ആദരിച്ചു. സഹകാരികളും മത്സ്യഫെഡ് ജീവനക്കാരും സംയുക്തമായി സത്യപ്രതിജ്ഞ ചൊല്ലി..
മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ലോറന്‍സ് ഹറോള്‍ഡ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മാനേജര്‍ സി.ഡി.ജോര്‍ജ് സ്വാഗതവും ഡെപ്യൂട്ടി മാനേജര്‍ ഡെയ്‌സി ബെന്നി നന്ദിയും പറഞ്ഞു. മത്സ്യഫെഡ് ഭരണസമിതി അംഗം ടി.രഘുവരന്‍ ആശംസ അര്‍പ്പിച്ചു. ചടങ്ങില്‍ മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി.ബി.ഫ്രാന്‍സിസ്, കെ.സി.രാജീവ്, ശ്രീവിദ്യ സുമോദ്, ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments