യുവജന കമ്മീഷന്‍ സിറ്റിംഗ് നടത്തി
സംസ്ഥാനയുവജന കമ്മീഷന്‍ കലക്ടറേറ്റില്‍ സിറ്റിംഗ് നടത്തി.പന്ത്രണ്ട് പരാതികളാണ് കമ്മീഷനുമുന്നില്‍ വന്നത്. അഞ്ചെണ്ണം തീര്‍പ്പാക്കി. മൂന്നുപേര്‍ ഹാജരായില്ല. പി.എസ്.സി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവക്കെതിരെയുള്ള പരാതികളാണ് കമ്മീഷനുമുന്നില്‍ കൂടുതലായി വന്നതെന്ന് സിറ്റിംഗിനുശേഷം അംഗങ്ങള്‍ പറഞ്ഞു.. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് സംബന്ധിച്ചും പരാതികളുണ്ട്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത വിദ്യാഭ്യാസസ്ഥാപനം സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെച്ചത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ കമ്മീഷനുമുന്നില്‍ പരാതി നല്‍കി. ഇത് മാനവവിഭവശേഷി മന്ത്രാലയത്തിന് കൈമാറും.
ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് മര്‍ദിച്ചുവെന്ന പരാതിയില്‍ തൃത്താല പൊലീസ് സ്റ്റേഷനിലെ എസ്.ഐക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതായി അംഗങ്ങള്‍ അറിയിച്ചു. പല വാതിലുകള്‍ മുട്ടിയിട്ടും മുച്ചക്രവാഹനം ലഭ്യമാകാത്ത ഭിന്നശേഷിക്കാരന്‍ കമ്മീഷനെ സമീപിച്ചിരുന്നു. ഇക്കാര്യം മലപ്പുറം എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷന്‍ സെക്രട്ടറി ജോക്കോസ് പണിക്കര്‍, അംഗങ്ങളായ അബ്ദുള്ള നവാസ്, ദിവ്യ.കെ.കെ, ഫിനാന്‍സ് ഓഫീസര്‍ ഷീന സി. കുട്ടപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments