Skip to main content

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് : സ്മാര്‍'് കാര്‍ഡ് പുതുക്കാന്‍ അവസരം വിനിയോഗിക്കണം

    സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2018-19 വര്‍ഷത്തേക്കുള്ള സ്മാര്‍'് കാര്‍ഡ് പുതുക്കല്‍ ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ ആരംഭിച്ചു.  പദ്ധതിപ്രകാരം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് 30000 രൂപയുടെ ആനുകൂല്യവും 60 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് അധികമായി 30000 രൂപയുടെ സീനിയര്‍ സിറ്റിസ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യവും, വൃക്ക, കാന്‍സര്‍, ഹാര്‍'് രോഗികള്‍ക്ക് തിരഞ്ഞെടുക്കപ്പെ' സര്‍ക്കാര്‍ ആശുപത്രി വഴി ചിസ് പ്ലസ് പദ്ധതി വഴി 70000 രൂപയുടെ ആനുകൂല്യവും ലഭിക്കും. 
ജില്ലയില്‍ തിരഞ്ഞെടുക്കപ്പെ' സര്‍ക്കാര്‍ സര്‍ക്കാരിതര ആശുപത്രികള്‍ വഴി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്  പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ ലഭിക്കും.  ജില്ലയില്‍ നിലവിലുള്ള 120492 കുടുംബങ്ങള്‍ക്കും 2014നു ശേഷം സ്മാര്‍'് കാര്‍ഡ് പുതുക്കുവാന്‍ സാധിക്കാതെ പോയ 35000 കുടുംബങ്ങള്‍ക്കും ഇപ്പോള്‍ ഈ അവസരം ഉപയോഗിക്കാം.  അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ച 20342 കുടുംബങ്ങള്‍ക്കുള്ള ഫോ'ോയെടുപ്പ് പിീട് നടക്കും.  സ്മാര്‍'് കാര്‍ഡിന് കേടുപാടുകള്‍ പറ്റുകയോ വിരലടയാളം പതിയാതിരിക്കുകയോ , നഷ്ടപ്പെടുകയോ ചെയ്തവര്‍ക്കും വീണ്ടും ഫോ'ോ എടുക്കേണ്ടി വരും.
     ഈ സാമ്പത്തിക വര്‍ഷം ജില്ലയില്‍ 16000 ഗുണഭോക്താക്കള്‍ക്ക് ഏകദേശം 5.5. കോടിയോളം രൂപയുടെ ചികിത്സ ആനുകൂല്യം ലഭിച്ചു.  സ്മാര്‍'് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെ'് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ യോഗം പുതുക്കല്‍ നടപടികള്‍ വിലയിരുത്തി.  ജില്ലയില്‍ ഇതുവരെ 50000 ത്തോളം കുടുംബങ്ങള്‍  സ്മാര്‍'് കാര്‍ഡ് പുതുക്കികഴിഞ്ഞു. 
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിലവിലുള്ള മുഴുവന്‍ പ'ികവര്‍ഗ്ഗ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുവാനും ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ ഏപ്രില്‍ 15 ന് മുമ്പ് പുതുക്കല്‍ നടപടികള്‍ ആരംഭിക്കുവാനും ജില്ലയില്‍ അര്‍ഹരായ എല്ലാ കുടുംബങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ട നടപടി സ്വീകരിക്കാനും ബന്ധപ്പെ'വര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

date