Skip to main content

വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

ജില്ലയിലെ 27 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ആകെ 333,77,25,103 രൂപ അടങ്കല്‍ തുകയുള്ള 3645 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ഡി.പി.സി സര്‍ക്കാര്‍ നോമിനി എം. ഹരിദാസ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ നോബിള്‍ ജോസ്, മനോജ് കുമാര്‍. എന്‍, നിര്‍മ്മല നന്ദകുമാര്‍, കുഞ്ഞുമോള്‍ ചാക്കോ, വിജയകുമാരി ഉദയസൂര്യന്‍, മോളി മൈക്കിള്‍, ഇന്‍ഫന്റ് തോമസ്, എസ്. വിജയകുമാര്‍, സിറിയക് തോമസ്, മനോജ് മുരളി, സുനിത സി.വി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
    തദ്ദേശഭരണ സ്ഥാപനം, പദ്ധതികളുടെ എണ്ണം, അടങ്കല്‍  തുക എിവ ക്രമത്തില്‍:
ക'പ്പന മുന്‍സിപ്പാലിറ്റി-(133)-1,99,83,100 ഇളംദേശം 'ോക്ക്- (80)-5,28,52,107 ക'പ്പന 'ോക്ക്-(86)-9,09,86,110 അറക്കുളം ഗ്രാമപഞ്ചായത്ത്- (160)- 6,24,95,585 ബൈസവാലി - (99)- 3,93,67,800 ചക്കുപള്ളം -(152)- 6,16,99,833 ഏലപ്പാറ- (119)- 7,72,89,660 കരിങ്കും -(70)- 3,13,96,060 കരുണാപുരം -(141)- 7,59,71,000 കോടികുളം- (92)- 2,62,48,304 കൊക്കയാര്‍ - (143)- 4,31,07,075 കൊത്തടി- (161)- 27,75,30,825 കുടയത്തൂര്‍ -(93)- 3,34,89,600 കുമളി- (260)- 17,32,90,221 മറയൂര്‍ - (124)- 5,78,77,500 മരിയാപുരം- (75)- 2,74,22,500 മൂാര്‍ - (142)- 10,98,93,451 മു'ം -(110)- 2,94,83,550 നെടുങ്കണ്ടം- (144)- 15,20,18,107 പാമ്പാടുംപാറ- (114)- 5,60,05,400 രാജാക്കാട് - (84)- 9,40,63,250 സേനാപതി- (91)- 4,34,38,340 ഉപ്പുതറ- (184)- 10,17,53,400 വണ്ടന്‍മേട്- (169)- 7,76,75,050 വണ്ടിപ്പെരിയാര്‍ - (262)- 73,84,33,081 വണ്ണപ്പുറം- (221)- 9,93,30,078 വാഴത്തോപ്പ്- (136)- 8,46,24,116. കഴിഞ്ഞ ദിവസങ്ങളില്‍ 23 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2677  പ്രോജക്ടുകളിലായി 124,81,91,387 രൂപ അടങ്കല്‍  തുകയുള്ള പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം നല്‍കിയിരുു.

date