ദിശ യോഗം ഇന്ന്
മലപ്പുറം ജില്ലയിലെ കോവിഡ് 19 രണ്ടാം തരംഗം, മഴക്കെടുതികള്‍ എന്നീ അടിയന്തിര സാഹചര്യങ്ങളുടെ വ്യാപ്തിയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പര്യാപ്തതയും അവലോകനം നടത്തുന്നതിനായി ജില്ലാതല കോഓര്‍ഡിനേഷന്‍ & മോണിറ്ററിംങ്ങ് കമ്മറ്റി (DISHA) യുടെ 2021-22 വര്‍ഷത്തെ ആദ്യപാദ യോഗം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യുടെ അധ്യക്ഷതയില്‍ ഇന്ന് (മെയ് 18) രാവിലെ 10 ന് കളക്ടറേറ്റില്‍ ചേരും. പി.വി അബ്ദുള്‍ വഹാബ് എം.പി, നിയുക്ത എം.പി അബ്ദുസ്സമദ് സമദാനി, നിയുക്ത എം.എല്‍.എ.മാര്‍, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
ജില്ലയിലെ നിലവിലുള്ള സാഹചര്യം യോഗത്തില്‍ വിലയിരുത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മുനിസിപ്പല്‍ ചെയര്പേഴ്സണ്മാര്, ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക്/മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് മുഖേന പങ്കെടുക്കണമെന്ന് പി.എ.യു പ്രൊജക്റ്റ് ഡയറക്ടര്‍ പ്രീതി മേനോന് അറിയിച്ചു.
- Log in to post comments