Skip to main content

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ ആറിന് ഏപ്രില്‍ ആറിന്

  തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിലുള്ള സ്‌കൂള്‍ മാനസികാരോഗ്യ പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വനിതാ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഒഴിവുണ്ട്. കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.എഫില്‍ അഥവാ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിയുമാണ് വിദ്യാഭ്യാസ യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഏപ്രില്‍ ആറ് രാവിലെ 11 ന് തിരുവനന്തപുരം ഊളമ്പാറ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0471-2435639.
പി.എന്‍.എക്‌സ്.1213/18

date