Skip to main content

സാമാജികന്‍ പ്രകാശനം ചെയ്തു

    സാമാജികന്‍ എട്ടാം ലക്കത്തിന്റെ പ്രകാശനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രസിദ്ധീകരണത്തിന്റെ പകര്‍പ്പ് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എക്കു നല്‍കി നിര്‍വഹിച്ചു.  ഈ ലക്കത്തില്‍ സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍ എന്നിവരുടേതുള്‍പ്പെടെ 44 വൈവിധ്യമാര്‍ന്ന രചനകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിയമസഭാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതും വ്യത്യസ്ത വിഷയങ്ങളിലുമുളള വൈജ്ഞാനിക ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍, കവിതകള്‍, കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ എന്നിവ ഉള്‍പ്പെടുത്തിയുളള സാമാജികന്‍ നിയമസഭാ ലൈബ്രറി ഉപദേശകസമിതിയുടെ ആഭിമുഖ്യത്തിലുളള പത്രാധിസമിതിയാണ് പ്രസിദ്ധീകരിക്കുന്നത്.
പി.എന്‍.എക്‌സ്.1240/18

date