Skip to main content

ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

 

ജില്ലയില്‍ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്കും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. മാര്‍ച്ച് 31ന് ഇടുക്കി ജില്ലാ പഞ്ചായത്തിന്റെയും ഇടുക്കി, ദേവികുളം, അഴുത, അടിമാലി ബ്ലോക്ക് പഞ്ചായത്തുകളുടെയും മാങ്കുളം ഗ്രാമപഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായതോടെയാണ് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പദ്ധതിക്ക് ഡി.പി.സി അംഗീകാരമായത്. 

  ജില്ലാ പഞ്ചായത്തിന് 365 പ്രോജക്ടുകളിലായി 866316500 രൂപയുടെ അടങ്കല്‍ തുക   വരുന്ന പദ്ധതിയാണ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് 86 പദ്ധതികളിലായി 9,16,26,335 രൂപയുടെയും ദേവികുളം ബ്ലോക്ക് പഞ്ചായത്തിന് 132 പ്രോജക്ടുകളിലായി 12,66,57,000 രൂപയുടെയും അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ 171 പ്രോജക്ടുകളിലായി 13,24,09,000 രൂപയുടെയും അടിമാലി ബ്ലോക്കിന് 79 പ്രോജക്ടുകളിലായി 7,26,33,000 രൂപയുടെയും മാങ്കുളം ഗ്രാമപഞ്ചായത്തിന് 109 പ്രോജക്ടുകളിലായി 4,70,36,356 രൂപയുടെയും അടങ്കല്‍ വരുന്ന പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

date