Skip to main content

 ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു

ജില്ലയിലെ ബീഡി തൊഴിലാളികളുടെ 2017-18 വര്‍ഷത്തെ ബോണസ് സംബന്ധിച്ച തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ സുരേന്ദ്രന്‍ ടി വി യുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു.  ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് മൊത്തവരുമാനത്തിന്റെ 10 ശതമാനം ബോണസായി  നല്‍കാമെന്ന് മാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയന്‍ പ്രതിനിധികളും തമ്മില്‍ ധാരണയായി.  യോഗത്തില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് പി ജയരാജന്‍, ഭാസ്‌കരന്‍ എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് കെ കുമാരന്‍, ടി കെ ഹുസൈന്‍, പി വത്സരാജ്, പൂക്കോടന്‍ ചന്ദ്രന്‍, പി പി കൃഷ്ണന്‍, കെ വി കുഞ്ഞിരാമന്‍ എന്നിവരും പങ്കെടുത്തു.
പി എന്‍ സി/500/2018

date