മത്സ്യഫെഡ് ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് : ധാരണാപത്രം ഒപ്പുവച്ചു
മത്സ്യഫെഡ് മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതി 2018-19 സംബന്ധിച്ച ധാരണാപത്രം മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹാരോള്‍ഡും, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റ്റി.കെ. ഹരിദാസനും ഒപ്പുവച്ചു. മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായി ചേരുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 25 വരെ നീട്ടിയിട്ടുണ്ട്. എന്നാല്‍ 2018 മാര്‍ച്ച് 31 നു ശേഷം ഏപ്രില്‍ 25 വരെ അംഗമായി ചേരുന്നവര്‍ക്ക് 2018 ഏപ്രില്‍ 28 മുതല്‍ മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളൂ. അപകട മരണമോ, അപകടത്തെ തുടര്‍ന്ന് സ്ഥിര അംഗവൈകല്യമോ സംഭവിക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 10,00,000/- രൂപ (ആകെ പത്ത് ലക്ഷം രൂപ) വരെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. ഈ പദ്ധതിയില്‍ ആളൊന്നിന് 376/- (മുന്നൂറ്റി എഴുപത്തി ആറ് രൂപ മാത്രം) പ്രീമിയം നല്കി ഏപ്രില്‍ 25 വരെ അംഗങ്ങളാകാം. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ വഴിയാണ് അംഗങ്ങളാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഓഫീസുകളില്‍ നിന്നും, ക്ലസ്റ്റര്‍ ഓഫീസുകളില്‍ നിന്നും, പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും ലഭിക്കുമെന്ന് മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്സ്.1339/18
- Log in to post comments