Skip to main content

ലഹരി വസ്തുക്കളുടെ ഉപയോഗം: കൈപ്പുസ്തകം പുറത്തിറക്കി

    പുതുതലമുറയില്‍ ലഹരി വസ്തുക്കള്‍ പടരുന്നത് തടയുന്നതിനും അവരെ ബോധവത്കരിക്കുന്നതിനുമായി എക്‌സൈസ് വകുപ്പ് കൈപ്പുസ്തകം പുറത്തിറക്കി. കഞ്ചാവ്, ഹെറോയിന്‍, കൊക്കയിന്‍, ഫെന്‍സൈക്ലിഡിന്‍, ഓപിയം, എല്‍.എസ്.ഡി, ചരസ്, ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ്, മാജിക് മഷ്‌റൂം, ലഹരിക്കുവേണ്ടി ഉപയോഗിക്കുന്ന ഇംഗ്ലീഷ് മരുന്നുകള്‍, ആംഫിറ്റമിന്‍, എക്‌സറ്റസി, മെഥാംഫീറ്റീന്‍, ബ്രൂപ്രിനോര്‍ഫിന്‍, കഫ്‌സിറപ്പുകള്‍, നൈട്രാസെപാം, ഡയസെപാം, അനാവര്‍, ഡെക്കാഡുറാബൊലിന്‍, ഗ്രോത്ത്, വിന്‍സ്‌ട്രോള്‍, ഇന്‍ഹെലന്റ്‌സ് എന്നിവയുടെ വിവരങ്ങള്‍ പുസ്‌കത്തിലുണ്ട്.
    എറണാകുളത്ത് കേരള എക്‌സൈസ് കമ്മീഷണര്‍, കേന്ദ്ര ഏജന്‍സികളായ കസ്റ്റംസ്, റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, നാര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ഇന്റലിജന്‍സ് ബ്യൂറോ, കേരള പോലീസ് എന്നിവരുടെ സംയുക്തയോഗം വിളിക്കുകയും ന്യൂ ജനറേഷന്‍ ഡ്രഗ്‌സിനെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യുകയും ചെയ്തതിന്റെ  അടിസ്ഥാനത്തിലാണ് പുസ്തകം പുറത്തിറക്കിയത്. 
പി.എന്‍.എക്‌സ്.1357/18

date