Post Category
മാലിന്യ പ്രശ്നം: നിയമസഭ പരിസ്ഥിതി സമിതി ശബരിമല സന്ദര്‍ശിക്കും
എരുമേലിയിലെ മാലിന്യ പ്രശ്നം, പമ്പയിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച നിവേദനങ്ങളില്‍ നിയമസഭ സമിതി ഏപ്രില്‍ 17ന് ശബരിമല സന്ദര്‍ശിക്കും. രാവിലെ 10ന് എരുമേലി ദേവസ്വം കോണ്‍ഫറന്‍സ് ഹാളിലും തുടര്‍ന്ന് ജലവിഭവ വകുപ്പിന്റെ പമ്പയിലുളള കോണ്‍ഫറന്‍സ് ഹാളിലും വച്ചാണ് തെളിവെടുപ്പ്. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി സമിതി ചര്‍ച്ച നടത്തും. തുടര്‍ന്ന് സന്നിധാനത്ത് സന്ദര്‍ശനം നടത്തും.
(കെ.ഐ.ഒ.പി.ആര്-664/18)
date
- Log in to post comments