Skip to main content

വിദഗ്ധ സമിതി രൂപീകരിച്ചു

    പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പുകളുടെ ക്ഷേമപദ്ധതികള്‍, ഫണ്ട് വിനിയോഗം എന്നിവയെ സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ടും ശിപാര്‍ശയും സമര്‍പ്പിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചു. പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍ക്കായുള്ള വേണ്ടിയുള്ള കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതി തുക, തുകയുടെ വിനിയോഗം, കൈവരിച്ച ഭൗതികനേട്ടം, പദ്ധതി നടത്തിപ്പിലെ പോരായ്മ, ദുര്‍നടപടികള്‍ എന്നിവ സംബന്ധിച്ച് പഠനം നടത്തുന്നതിനും പദ്ധതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും ലക്ഷ്യപ്രാപ്തിയും ഉപയുക്തതയും പരമാവധിയില്‍ എത്തിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും സമര്‍പ്പിക്കുന്നതിനുമാണ് റിട്ടയേര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥരായ പി.പി. ഗോപി കണ്‍വീനറായും പി. അര്‍ജുനന്‍, ആര്‍. പ്രഭാകരന്‍ എന്നിവര്‍ അംഗങ്ങളായും വിദഗ്ധ സമിതി രൂപീകരിച്ചത്. മൂന്ന് മാസമാണ് സമിതിയുടെ കാലാവധി.
പി.എന്‍.എക്‌സ്.1382/18

date