Skip to main content

പോസ്റ്റൽ ബാലറ്റിന് സ്വന്തം ജില്ലയിൽ അപേക്ഷിക്കണം

കാസർകോട് ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ മറ്റ് ജില്ലകളിൽ താമസിക്കാരായവർ തങ്ങൾക്ക് വോട്ടവകാശമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ട് തന്നെ പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു. ഇവരുടെ അപേക്ഷകൾ കാസർകോട് ജില്ലയിൽ പരിഗണിക്കില്ല.

 

പോസ്റ്റൽ ബാലറ്റ് അപേക്ഷ 

വരണാധികാരിക്ക് നൽകണം

കാസർകോട് ജില്ലയിൽ വോട്ടവകാശമുള്ള തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ നിയമന ഉത്തരവിന്റെ പകർപ്പ് സഹിതം ബന്ധപ്പെട്ട ബ്ലോക്ക്, മുൻസിപ്പൽ വരണാധികാരികൾക്ക് നൽകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ പഞ്ചായത്തിലേക്കുള്ള അപേക്ഷയും ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ് നൽകേണ്ടത്. ഫോം 15 ലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബർ 12.

 

പോസ്റ്റൽ ബാലറ്റിന് വിവിധ ബ്ലോക്ക്, നഗരസഭാ വരണാധികാരികൾക്ക് അപേക്ഷിക്കേണ്ട വിലാസം ചുവടെ ചേർക്കുന്നു

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്- എ ഡി സി ജനറൽ ആന്റ് റിട്ടേണിങ് ഓഫീസർ (മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്) സിവിൽ സ്റ്റേഷൻ, പി വിദ്യാനഗർ, കാസർകോട്, 671123 

 കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് - ഡെപ്യൂട്ടി ഡയറക്ടർ സർവ്വേ, ആന്റ് റിട്ടേണിങ് ഓഫീസർ (കാറഡുക്ക ബ്ലോക്ക്) സിവിൽ സ്റ്റേഷൻ, പി വിദ്യാനഗർ, കാസർകോട്, 671123 

കാസർകോട് ബ്ലോക്ക് -  ആർ ഡി ഒ ആന്റ് റിട്ടേണിങ് ഓഫീസർ(കാസർകോട് ബ്ലോക്ക്), റെയിൽവെ സ്റ്റേഷന് സമീപം പോർട്ട് ഓഫീസ് ബിൽഡിങ്, കാസർകോട്, 671121

കാഞ്ഞങ്ങാട് ബ്ലോക്ക് - സബ് കളക്ടർ ആന്റ് റിട്ടേണിങ് ഓഫീസർ (കാഞ്ഞങ്ങാട് ബ്ലോക്ക്) ആർഡി ഒ ഓഫീസ്, കാഞ്ഞങ്ങാട് പി ഒ, 671315

നീലേശ്വരം ബ്ലോക്ക് ഡെപ്യൂട്ടി കളക്ടർ ആർ ആർ ആന്റ് റിട്ടേണിങ് ഓഫീസർ (നീലേശ്വരം ബ്ലോക്ക്) സിവിൽ സ്റ്റേഷൻ, പി വിദ്യാനഗർ, കാസർകോട്, 671123 

പരപ്പ  ബ്ലോക്ക് - ഡെപ്യൂട്ടി കളക്ടർ എൽ ആർ ആന്റ് റിട്ടേണിങ് ഓഫീസർ (പരപ്പ ബ്ലോക്ക്)സിവിൽ സ്റ്റേഷൻ, പി വിദ്യാനഗർ, കാസർകോട്, 671123 . 

കാസർകോട് നഗരസഭ- ഡി ഇ ഒ കാസർകോട് ആന്റ് റിട്ടേണിങ് ഓഫീസർ (കാസർകോട് നഗരസഭ), മല്ലികാർജ്ജുന ടെമ്പിളിന് സമീപം, കാസർകോട് 671121

മാനേജർ ഡി ഐ സി ആന്റ് റിട്ടേണിങ് ഓഫീസർ (കാസർകോട് നഗരസഭ), ജില്ലാ വ്യവസായ കേന്ദ്രം, വിദ്യാനഗർ പി ഒ, 671123

കാഞ്ഞങ്ങാട് നഗരസഭ -ഡി ഇ ഒ കാഞ്ഞങ്ങാട് ആന്റ് റിട്ടേണിങ് ഓഫീസർ (കാഞ്ഞങ്ങാട്‌നഗരസഭ), കാഞ്ഞങ്ങാട്

പ്രൊജക്ട് ഡയറക്ടർ പി എ യു ആന്റ് റിട്ടേണിങ് ഓഫീസർ (കാഞ്ഞങ്ങാട് നഗരസഭ), ജില്ലാ പഞ്ചായത്ത് കാസർകോട്, വിദ്യാനഗർ പി ഒ, 671123.

നീലേശ്വരം നഗരസഭ -ഡെപ്യൂട്ടി ഡയറക്ടർ അഗ്രികൾച്ചർ (വൈ പി)ആന്റ് റിട്ടേണിങ് ഓഫീസർ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസ്, സിവിൽ സ്റ്റേഷൻ, കാസർകോട്, 671123.

date