Skip to main content

ലോക എയ്ഡ്‌സ് ദിനാചരണം ; ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

 

 

ഡിസംബർ ഒന്ന് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ കലക്ടർ എസ് ഷാനവാസിന് ജില്ലാ മെഡിക്കൽ ഓഫീസർക്കു വേണ്ടി ഡിസ്ട്രിക്ട് സർവയലൻസ് ഓഫീസർ ഡോ ടി കെ അനൂപ് റെഡ് റിബൺ അണിയിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ ടി ബി സെൽ, എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ വടക്കുംനാഥ ക്ഷേത്രം തെക്കേ ഗോപുര നടയിൽ ഐക്യദാർഢ്യ ദീപം തെളിയിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ടി വി സതീശൻ ആദ്യ ദീപം തെളിയിച്ചു.

ജില്ലാ ടി ബി ഓഫീസർ ഡോ സുജ അലോഷ്യസ് പ്രതിജ്ഞ ചൊല്ലക്കൊടുത്തു. ജില്ലാ മാസ് മീഡിയ ഓഫീസർ ടി എ ഹരിത ദേവി, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ കാവ്യ കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു. എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.

date