Skip to main content

ജില്ലയിൽ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നവർ ഭക്ഷ്യ സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ

ജില്ലയിൽ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നവർ ഭക്ഷ്യ സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം കർശന നടപടികൾ സ്വീകരിക്കും.

• കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന എല്ലാ ടാങ്കറുകളും ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിന്ന് ലൈസൻസ്, രെജിസ്ട്രേഷൻ എന്നിവ എടുക്കുകയും അതിന്റെ  പകർപ്പ് വാഹനത്തിൽ സൂക്ഷിക്കുകയും ചെയ്യണം.
• നിയമനുസരണം ലൈസൻസ്, രെജിസ്ട്രേഷൻ എടുത്ത കിണറുകളിൽ നിന്ന് മാത്രം കുടിവെള്ളം സംഭരിക്കണം.
• വാഹനങ്ങൾ കളർ കോഡ് അനുസരിച്ചു പെയിന്റിംഗ് നടത്തുകയും കുടിവെള്ളം /Drinking Water എന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്യണം.
• കുടിവെള്ളം വിതരണം നടത്തുന്ന കിണർ ഉടമകൾ ആറു മാസത്തിൽ ഒരിക്കൽ വെള്ളം എൻ. എ. ബി. എൽ ലാബിൽ പരിശോധന നടത്തി പരിശോധന ഫലം വാഹനത്തിൽ സൂക്ഷിക്കണം.
• നിശ്ചിത ഇടവേളകളിൽ കിണർ ക്ലോറിനേഷൻ നടത്തണം
• ടാങ്കറുകളുടെ ഉൾവശം നിശ്ചിത ഇടവേളകളിൽ ഇ. പി. എൽ കോട്ടിങ് നടത്തണം

date