Skip to main content

പൊതുജന പരാതി പരിഹാര അദാലത്ത്

കൊണ്ടോട്ടി താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് ഡിസംബര്‍ ഒന്‍പതിന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തും. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഇന്ന്  (ഡിസംബര്‍ രണ്ട്) മുതല്‍ ഡിസംബര്‍ ഏഴിന് വൈകീട്ട് അഞ്ച് വരെ അക്ഷയ കേന്ദ്രങ്ങളിലൂടെയോ ഇ ഡിസ്ട്രിക് മുഖേനയോ ഇമെയില്‍ വഴിയോ നല്‍കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സ സഹായം, എല്‍ആര്‍എം കേസ്, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിറ്റിയൂട്ടറിയായി പരിഹാരം കാണ്ടേണ്ട പ്രശ്നങ്ങള്‍ എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും.

date